JustinAlex's post
cancel
Showing results for 
Search instead for 
Did you mean: 
Level 8

അന്താരാഷ്ട്ര മാതൃഭാഷാ ദിനം ഫെബ്രുവരി 21

ഹലോ, എല്ലാവർക്കും എന്റെ നമസ്ക്കാരം .

നിങ്ങൾ ഏവർക്കും അറിയാവുന്നത് പോലെ ഇന്ന് ( ഫെബ്രുവരി 21 ) ലോക മാതൃഭാഷാ ദിനം ആണല്ലോ...

നമ്മൾ കേരള ലോക്കൽ ഗൈഡ്സും ഈ അവസരത്തിൽ നമ്മുടെ മാതൃഭാഷയെ അനുസ്മരിക്കേണ്ടിയിരിക്കുന്നത് അനിവാര്യമാണ്. ആയതിനാൽ ലോക്കൽ ഗൈഡ് ആയിരുന്നത് കൊണ്ട് നിങ്ങൾക്ക് ഉണ്ടായിട്ടുള്ള അനുഭവം മലയാളത്തിൽ  പോസ്റ്റ് ചെയ്യുക.

 

ഞാൻ @Sariga, @antosmaman, @StephenAbraham, @Sreehari98, @bijusreekumar, @ArunMuralidhar, @JibinPaul  എന്നിവരെ ഇതിലേയ്ക്ക് ക്ഷണിക്കുന്നു ❤️❤️

48 comments
Level 10

Re: അന്താരാഷ്ട്ര മാതൃഭാഷ ദിനം ഫെബ്രുവരി 21

আপনাকে ধন্যবাদ @JustinAlex । আন্তর্জাতিক মাতৃভাষা দিবসে মাতৃভাষায় পোস্ট করার জন্য 🙂 

Mahabub Hasan
Level 9

Re: അന്താരാഷ്ട്ര മാതൃഭാഷ ദിനം ഫെബ്രുവരി 21

@JustinAlex

നന്ദി എന്നെ ടാഗ് ചെയ്തതിനു . 

 

 

Also thank Google for this option of Indi keyboard that enabled me to do this 

https://www.localguidesconnect.com/t5/badges/userbadgespage/user-id/21203/page/1#
Level 8

Re: അന്താരാഷ്ട്ര മാതൃഭാഷ ദിനം ഫെബ്രുവരി 21

ലോകത്തിന്റെ ഏത് കോണിലും മലയാളികള്‍ ഉള്ളത് പോലെ മലയാളവും ഉണ്ട്, പണ്ട്‌ പലരുടെയും യാത്ര വിവരണം പഠിച്ച നമ്മൾ പിന്നീട് സഞ്ചാരം പരിപാടി കണ്ടു, ഇപ്പൊൾ നമ്മൾ ഓരോരുത്തരും സഞ്ചാരി ആയ്, അതുപോലെ വരുന്ന തലമുറയിലേക്ക് ഒരു വഴി കാട്ടി കൂടി ആക്കാനുള്ള അവസരം ഗൂഗിൾ നമുക്ക് ലോക്കൽ ഗൈഡ് പരിപാടിയിലൂടെ നല്‍കി, ഇത് പരമാവധി ഉപയോഗിക്കുക

avinashpalattiyil
Level 10

Re: അന്താരാഷ്ട്ര മാതൃഭാഷ ദിനം ഫെബ്രുവരി 21

@JustinAlex @Sariga എന്റെ സുഹൃത്തുക്കളും എല്ലാവർക്കും, എന്റെ നമസ്ക്കാരം.
എന്റെ പേര് സ്റ്റീഫൻ. ഞാൻ മലയാളി അല്ല. ഞാൻ മലേഷ്യയിൽ താമസിക്കുന്നു. 2 വര്ഷം മുന്നേ, ഞാൻ ഈ ഗൂഗിൾ ലോക്കൽ ഗൈഡ്സ് ചേർന്നു. ഈ സമയത്തിൽ, ഞാൻ കേരളത്തിൽ ഒരുപാടു പ്രാവശ്യം വന്നു. എനിക്കി പലരും പുതിയ സുഹൃത്തുക്കൾ പരിചയപ്പെട്ട്. നിങ്ങൾ എല്ലാ സുഹൃത്തുക്കൾ മാത്രം അല്ല, എന്റെ കുടുംബം പോലെ തോന്നുന്നു. ഒരുമിച്ച് ചെലവഴിച്ചതിന് സമയത്തിനും നന്ദി. വീണ്ടും വീണ്ടും കാണാം. നമസ്ക്കാരം. 

Level 8

Re: അന്താരാഷ്ട്ര മാതൃഭാഷ ദിനം ഫെബ്രുവരി 21

തീർച്ചയായും. മലയാള ഭാഷയ്ക്ക് പ്രാധാന്യം നൽകി വായനശാലകൾ, സ്കൂളുകൾ തുടങ്ങിയവ കൃത്യമായി മാപ്പിൽ രേഖപ്പെടുത്താൽ ഒരു മീറ്റപ്പ് തന്നെ സംഘടിപ്പിക്കേണ്ടിയിരിക്കുന്നു. 

Kuwait & Kerala Local Guide
Level 6

Re: അന്താരാഷ്ട്ര മാതൃഭാഷ ദിനം ഫെബ്രുവരി 21

അങ്ങിനെ ആണെങ്കിൽ നമുക്ക് ഇനി മുതൽ എന്തുകൊണ്ട് റിവ്യൂ എഴുതുന്നത് മലയാളത്തിൽ ആയികൂടാ ??, ഇംഗ്ലീഷ് യൂസേഴ്സ് വരുംബം  ഗൂഗിൾ translate ചെയ്തോളും 

Level 8

Re: അന്താരാഷ്ട്ര മാതൃഭാഷ ദിനം ഫെബ്രുവരി 21

@JustinAlex  Malayalam is one of the sweetest language of India

Level 8

Re: അന്താരാഷ്ട്ര മാതൃഭാഷ ദിനം ഫെബ്രുവരി 21

എല്ലാവർക്കും നമസ്കാരം

എന്റെ പേര് ജിബിൻ പോൾ. നാട് വയനാട് ആണ്. ഞാൻ ലോക്കൽ ഗൈഡ് ഇൽ ചേർന്ന് 1 ആഴ്ച ആകുന്നതെ ഉള്ളു. എല്ലാം പഠിച്ചു വരുന്നു. എന്റെ ചെറിയ ചെറിയ സംഭാവന കൾ മറ്റുളവർക് ഉപകാരം ആകുന്നു എന്നറിയുന്നതിൽ വളരെ സന്തോഷം. എന്റെ മലയാളം ഭാഷയിൽ എഴുതാൻ കിട്ടിയ അവസരത്തിൽ ഞാൻ അഭിമാനിക്കുന്നു. എല്ലാവരേം കാണാൻ കഴിഞ്ഞതിൽ സന്തോഷം. വീണ്ടും കാണാം.

Level 8

Re: അന്താരാഷ്ട്ര മാതൃഭാഷ ദിനം ഫെബ്രുവരി 21

ഞാൻ മലയാളത്തിൽ റിവ്യൂ എഴുതാറുണ്ട്. മലയാളം ഭാഷയിൽ എഴുതിയാൽ ഏതൊരാൾക്കും പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കും. 

Kuwait & Kerala Local Guide