# യാത്രകൾ

**URL:** <https://www.localguidesconnect.com/t/topic/308889>\
**Category:** Google Maps contribution stories\
**Tags:** attraction\
**Created:** [April 7, 2020, 6:00am UTC](https://www.localguidesconnect.com/t/topic/308889 "2020-04-07T06:00:30Z")\
**Posts on this page:** 6\
**Page:** 1

**Author:** ![arungeorge](https://avatars.discourse-cdn.com/v4/letter/a/35a633/32.png) [@arungeorge](https://www.localguidesconnect.com/u/arungeorge)\
**Post date:** [April 7, 2020, 6:00am UTC](https://www.localguidesconnect.com/t/topic/308889/1 "2020-04-07T06:00:30Z")

യാത്രകൾ അത് എന്നും ഒരു ഹരമാണ്. അതും ഒറ്റക്കാണെങ്കിൽ അതിമനോഹരം, കാരണം തീരുമാനങ്ങൾ എല്ലാം നമ്മുടേത് ആയിരിക്കും; എവിടെ പോകുന്നു എവിടെ നിറുത്തുന്നു എല്ലാം നമ്മൾ തന്നെ തീരുമാനിക്കും.

ഉറച്ച തീരുമാനങ്ങൾ അതാണ് നമ്മൾ മനുഷ്യരെ മുൻപോട്ടു നയിക്കുന്നത്.

![A pic from Vembanad Lake, Kottayam, India](https://d34vm3j4h7f97z.cloudfront.net/original/4X/6/e/a/6ea2ac1c158502ff0ab55a28c5a6417210cc0ac1.jpeg)

യാത്രകൾ എപ്പോഴും നമ്മുക്ക് പുതിയ അനുഭവങ്ങളിലേക്കു ഉള്ള വെളിച്ചമാണ് നൽകുന്നത്. കുന്നിൻ മുകളിൽ നിന്ന് ഉള്ള കാഴ്‌ച ആയിരിക്കില്ല നമ്മൾ ഒരു വയലോരത്തു നിന്ന് കാണുന്നത്. ഒരു കടൽ കരയിൽ നിന്ന് കാണുന്ന കാഴ്‌ച എത്ര മനോഹരമാണ് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ, ആർത്തു വരുന്ന തിരമാലകളും അസ്തമിക്കാൻ പോകുന്ന സൂര്യനും അങ്ങനെ പലതും; അത് പോലെ തന്നെ നമ്മൾ ഒരു മലയുടെ മുകളിൽ നിന്ന് കാണുന്ന കാഴ്ചകൽ അത് നമ്മുക്ക് മറ്റൊരു അനുഭൂതി ആണ് നൽകുന്നത് - ഇളം കാറ്റും മലനിരകളും അങ്ങനെ പലതും. ഇതു എല്ലാം നമ്മൾ ഓരോ യാതകളിലൂടെ കാണുന്ന കാഴ്ചകൾ ആണ്.

നമ്മുക്ക് ചുറ്റുമുണ്ട് നമ്മുക്ക് കേൾക്കാനും കാണാനുമായി പലതും ഉണ്ട്, നമ്മൾ അത് കേൾക്കുകയും കാണുകയും ചെയുമ്പോൾ ആണ് നമ്മൾ ജീവിതം ആസ്വദിച്ചു തുടങ്ങുന്നത്. നല്ല കാഴച്ചകളിലേക്കു ഉള്ള വഴികൾ എപ്പോഴും കല്ലും മുള്ളും നിറഞ്ഞതായിരിക്കും, പക്ഷെ ആ കാഴ്ച നൽകുന്ന അനുഭൂതിക്കും ആനന്ദത്തിനും മുന്നിൽ ഈ കല്ലും മുള്ളും ഒന്നും അല്ലാതായി തീരും.

![A pic from Ilaveezhapoonchira, Kottayam, India](https://d34vm3j4h7f97z.cloudfront.net/original/3X/4/f/4f1c228c0d857e67ef6e52c49e61b621f9ceb039.jpeg)

ഈ ലോകം മുഴുവൻ നമ്മുക്ക് ചുറ്റി കാണാൻ വേണ്ടി ഉള്ളതാണ്, അതിലേക്കു ഉള്ള ചുവടുകൾ ആകട്ടെ ഓരോ യാത്രയും.

![A pic from Ottakathalamedu, Thekkady, India](https://d34vm3j4h7f97z.cloudfront.net/original/4X/4/3/2/4325fd7808614381a7124877955792f2d2a0a82b.jpeg)

**Author:** ![StephenAbraham](https://d3jcy3iryfc449.cloudfront.net/user_avatar/www.localguidesconnect.com/stephenabraham/32/786619_2.png) [@StephenAbraham](https://www.localguidesconnect.com/u/StephenAbraham)\
**Post date:** [April 7, 2020, 6:56am UTC](https://www.localguidesconnect.com/t/topic/308889/2 "2020-04-07T06:56:49Z")

@arungeorge നിങ്ങൾ പറഞ്ഞത് സത്യം. യാത്ര ഒരു ജീവിതാനുഭവം നൽകുന്നു. അടുത്ത പ്രാവശ്യം നമ് ഒരുമിച്ച് യാത്ര ചെയ്യും. നമ് ലോകം മുഴുവൻ കാണാം.

എന്റെ രണ്ട് യാത്രകൾ, നമ്മുടെ നാട്ടിൽ.

![DSC02909-COLLAGE-COLLAGE.jpg](https://d34vm3j4h7f97z.cloudfront.net/original/3X/3/6/36b66f5fc7b3d825799afccf390f993fbf7a26cf.jpeg)

മുകളിൽ: വേമ്പനാട്ട് കായൽ. കുമരകം നിന്ന്, മുഹമ്മ കു ഒരു യാത്ര.

[identifier.html](https://www.localguidesconnect.com/uploads/short-url/9FrFhAVQ7EmodHHlWjnWGC10e74.html) (768 KB)

മുകളിൽ: ഇടുക്കി ഹിൽ സ്റ്റേഷൻ. ബസ്സിൽ ഒരു യാത്ര.

**Author:** ![Panachi](https://avatars.discourse-cdn.com/v4/letter/p/47e85d/32.png) [@Panachi](https://www.localguidesconnect.com/u/Panachi)\
**Post date:** [April 7, 2020, 7:29am UTC](https://www.localguidesconnect.com/t/topic/308889/3 "2020-04-07T07:29:12Z")

താങ്കൾ ഒരു സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്… താങ്കൾ പോലുമറിയാതെയുള്ള ഒരു പുനരുത്ഥാനമെന്നു വേണമെങ്കിൽ പറയാം… ഹൃദയസ്പർശിയായ എഴുത്തിലൂടെ ഇനിയും ഞങ്ങളെ അനുഗ്രഹിക്കുക… ഒറ്റവാക്കിൽ പറഞ്ഞാൽ ‘മനോഹരം’… 😍😍😍😍

**Author:** ![Panachi](https://avatars.discourse-cdn.com/v4/letter/p/47e85d/32.png) [@Panachi](https://www.localguidesconnect.com/u/Panachi)\
**Post date:** [April 7, 2020, 7:43am UTC](https://www.localguidesconnect.com/t/topic/308889/4 "2020-04-07T07:43:02Z")

1. താങ്കൾ ഒരു സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്… താങ്കൾ പോലുമറിയാതെയുള്ള ഒരു പുനരുത്ഥാനമെന്നു വേണമെങ്കിൽ പറയാം… ഹൃദയസ്പർശിയായ എഴുത്തിലൂടെ ഇനിയും ഞങ്ങളെ അനുഗ്രഹിക്കുക… ഒറ്റവാക്കിൽ പറഞ്ഞാൽ ‘മനോഹരം’… 😍😍😍😍

**Author:** ![Charms](https://avatars.discourse-cdn.com/v4/letter/c/ac91a4/32.png) [@Charms](https://www.localguidesconnect.com/u/Charms)\
**Post date:** [April 7, 2020, 8:52am UTC](https://www.localguidesconnect.com/t/topic/308889/5 "2020-04-07T08:52:38Z")

Virtual travel and Astral travel what make a difference in virtual travel your physical body need to be move from one place to another with constant speed or otherwise,

By practicing Astral travel you can move to any corner of the universe without moving your physical body that is also very interesting so try it if possible.

Best wishes

**Author:** ![arungeorge](https://avatars.discourse-cdn.com/v4/letter/a/35a633/32.png) [@arungeorge](https://www.localguidesconnect.com/u/arungeorge)\
**Post date:** [April 8, 2020, 5:13am UTC](https://www.localguidesconnect.com/t/topic/308889/6 "2020-04-08T05:13:07Z")

@Charms Are you referring to the Astral form as demonstrated by the Ancient One in Dr Strange/Endgame movies - isn’t it something that would rather exist in just the world of comics.