അലാറം അടിക്കുന്നതിനു മുൻപ് തന്നെ എഴുന്നേറ്റ് കുളിച്ച് ഫ്രഷായി റൂമിൽ നിന്നും പുറത്തേക്കിറങ്ങി. പുറത്തിറങ്ങിയപ്പോൾ നല്ല തണുപ്പുണ്ടായിരുന്നു, അതുകൊണ്ട് തന്നെ തിരിച്ചു റൂമിലേക്ക് പോയി കുറച്ചു സമയത്തിന് ശേഷം വീണ്ടും പുറത്തിറങ്ങി ഒരു കാപ്പി കുടിച്ചു. ഇന്നലെ രാത്രി വിളിച്ച ടാക്സിയെ ഒന്നുകൂടി വിളിച്ചപ്പോൾ റൂമിലെ അടുത്തുള്ള ഏജൻസി ഓഫീസ് ആണെന്ന് മനസിലായി. അങ്ങനെ ആ ഓഫീസിൽ പോകുകയും ആറ് മണിയാകുമ്പോൾ തന്നെ ടാക്സി വരികയും ചെയ്തു നാന്നൂറ് രൂപ ഏജൻസിയെ ഏൽപ്പിച്ചു ടാക്സിയിൽ മുന്നിലത്തെ സീറ്റിൽ തന്നെ കയറിയിരുന്നു. ടാക്സിയിൽ എന്നെ കൂടാതെ വേറെ രണ്ടു സ്ത്രീകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവർ സ്ഥിരമായി പോകുന്നവരാണ് എന്ന് തോന്നുന്നു. Moreh മാർക്കറ്റിൽ സാധനങ്ങൾ എടുക്കാൻ പോകുന്നവരാണ് എന്നാണ് പറഞ്ഞത്. ടാക്സി ഡ്രൈവറെ കൂടാതെ വേറെ ഒരാളും കൂടി ഉണ്ടായിരുന്നു അയാൾ ഇടയ്ക്ക് ഇറങ്ങുകയും ചെയ്തു. അങ്ങനെ ഞങ്ങൾ മൂന്നുപേരുംമായ ടാക്സി Moreh ലേക്ക് യാത്രതിരിച്ചു. ഇടയ്ക്കുവെച്ച് ടാക്സി ചായ കുടിക്കാൻ വേണ്ടി നിർത്തിയപ്പോൾ ടാക്സി ഡ്രൈവറുടെ വക എനിക്ക് ചായ വാങ്ങിത്തന്നു. ആഥിത്യ മര്യാദ സ്വീകരിച്ച് അദ്ദേഹത്തിന് ഞാൻ പകരം ഒരു പുഞ്ചിരി സമ്മാനിച്ചു.
Imphal നിന്നും Moreh യിലേക്ക് പോകുന്നവഴിക്ക് ഇടയ്ക്കിടയ്ക്ക് കുറെ ചെക്ക് പോസ്റ്റുകൾ ഉണ്ടായിരുന്നു. ഒരു ചെക്ക് പോസ്റ്റിൽ ഇറങ്ങുകയും എല്ലാവരെയും വിശദമായി പരിശോധിക്കുകയും ചെയ്തു. ഞാൻ പാസ്പോർട്ട് കാണിച്ചപ്പോൾ എന്നോട് ചോദിച്ചത് ആധാർകാർഡ് ഇല്ല എന്നാണ്, അങ്ങനെ ആധാർകാർഡ് കാണിച്ചതിനു ശേഷം മാത്രമാണ് ടാക്സി പോകാൻ അനുവദിച്ചത്. അതിനുശേഷം ഒരു ചെക്ക് പോസ്റ്റിൽ വണ്ടി നിർത്തുകയും യാത്രക്കാർ ഇറങ്ങി നടക്കുകയും, വണ്ടി മൊത്തം ചെക്ക് ചെയ്തതിനുശേഷം മാത്രമേ പോകാൻ സമ്മതിച്ചത്. വേറൊരു ചെക്ക് പോസ്റ്റിൽ വെച്ച് എൻറെ മൊത്തം ഡീറ്റെയിൽസ് എഴുതിവാങ്ങുകയും ചെയ്തു. അങ്ങനെ പത്തു മണിയാകുമ്പോൾ Moreh യിൽ എത്തിച്ചേർന്നു. Moreh യിൽ എത്തിയപ്പോൾ ആണ് മനസ്സിലായത് അവിടെ കുറെ തമിഴ് സംസാരിക്കുന്ന ആളുകൾ ഉണ്ട് എന്ന്. അവരോടു കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. ഇന്ത്യയിൽനിന്നും മ്യാന്മാറിലേക്ക് പോകാൻ രണ്ടുവഴികളുണ്ട് എന്നും, ഗെയ്റ്റ് എ വഴി വിസയുള്ള വർക്ക് പോകാനുള്ളത് എന്നും, ബി വഴി ഒരു ദിവസത്തേക്ക് താൽക്കാലിക പെർമിറ്റ് എടുത്ത് പോകുന്നതും ആണ് എന്ന് പറഞ്ഞു. ടാക്സി ഇറങ്ങിയ സ്ഥാലത്തു നിന്നും എ ഗേറ്റിലേക്ക് 2 കിലോമീറ്റർ മുകളിൽ നടക്കാൻ ഉള്ളതിനാൽ ഒരു ഓട്ടോ പിടിച്ചു. അങ്ങനെ ഗേറ്റിനടുത്തുള്ള ചെക്ക് പോസ്റ്റ് വരെ വണ്ടി പോകാൻ അനുവദിച്ചുള്ളൂ. ആ മിലിട്ടറി ചെക്ക് പോസ്റ്റിൽ എൻറെ മുഴുവൻ വിവരങ്ങൾ എഴുതി കൊടുക്കുകയും ചെയ്തു.
അവിടെയുള്ള പട്ടാളക്കാരൻ എമിഗ്രേഷൻ ഓഫീസിലേക്ക് പോകാനുള്ള വഴിയും പറഞ്ഞുതന്നു. ഇമിഗ്രേഷൻ ഓഫീസ് ഒരു കുന്നിന് മുകളിലായതിനാൽ ഗേറ്റിന് പുറത്ത് നിന്നും ഒരു ഓട്ടോ വിളിച്ചാണ് പോയത്. എമിഗ്രേഷൻ ഓഫീസിൽ എത്തിയതിനുശേഷം എയർപോർട്ടിൽ ഉള്ള എമിഗ്രേഷൻ പോലെ തന്നെയാണ് ഉണ്ടായിരുന്നത്. അവിടെ ഫോം ഫില്ല് ചെയ്തു കൊടുക്കുകയും വിസ കാണിച്ചുകൊടുക്കുകയും നമ്മുടെ കയ്യിലുള്ള കാശിന്റെയും സ്വർണ്ണത്തിന്റെയും മറ്റു വിലപിടിപ്പുള്ള എല്ലാ വസ്തുക്കളുടെയും വിവരങ്ങൾ എഴുതി കൊടുക്കാൻ വേണ്ടി ഫോം ഉണ്ടായിരുന്നു. അതൊക്കെ ഫില്ല് ചെയ്തതിനുശേഷം അവിടെനിന്നും ഇന്ത്യൻ എക്സിറ്റ് അടിച്ച് തന്നു. അതിനുശേഷം ആ ഓട്ടോയിൽ തന്നെ ഇന്ത്യ മ്യാന്മാർ ഫ്രണ്ട്ഷിപ്പ് ബ്രിഡ്ജിലൂടെ മ്യാന്മാറിലേക്ക് പ്രവേശിച്ചു. അവിടെയുള്ള എമിഗ്രേഷൻ ഓഫിസിൽ കാര്യങ്ങൾ വളരെ എളുപ്പത്തിൽ നടന്നു. വിസ ചെക്ക് ചെയ്തു ഫോട്ടോ എടുത്തു ഉടനെതന്നെ പാസ്പോർട്ടിൽ സീൽ ചെയ്തു വിട്ടു. അങ്ങനെ 13 മാത്തെ രാജ്യത്തിലൊക്ക് ഞാൻ കാലുകുത്തി. അവിടെ ഷെയർ ഓട്ടോകൾ ഉണ്ടായിരുന്നുവെങ്കിലും വേറെ യാത്രക്കാർ ഇല്ലാത്തതിനാൽ 200 രൂപയ്ക്ക് Tamu ടാക്സി സ്റ്റാൻഡിൽ എത്തിക്കാമെന്നും പറഞ്ഞു.
മ്യാന്മാറിലെ കറൻസി ചാറ്റ് എന്നാണ് പറയുക. ഒരു ഇന്ത്യൻ രൂപയ്ക്കു 20.20 ചാറ്റ് ലഭിക്കും. അത് കൊണ്ട് തന്നെ മ്യാന്മാറിൽ എത്തിയാൽ ഞങ്ങൾ എത്രയും പെട്ടെന്ന് ലക്ഷാധിപതി ആയിമാറും. Moreh യിലും Tamu ലും കറൻസി ചേഞ്ച് ചെയ്യാനുള്ള സൗകര്യമുണ്ട്. അവിടെനിന്നും മാത്രമേ ഇന്ത്യൻ മണി എടുക്കുകയുള്ളൂ എന്നാണു അറിയാൻ സാധിച്ചത്. അതുകൊണ്ടുതന്നെ പരമാവധി കറൻസി എക്സ്ചേഞ്ച് അവിടെവച്ച് നടത്താൻ ശ്രദ്ധിക്കുക. അങ്ങനെ Tamu യിൽവെച്ച് 21,500 രൂപ കൊടുത്തു 4,34,000 ചാറ്റാണ് ലഭിച്ചത്. Tamu യിൽനിന്നും Mandalay യിലേക്കുള്ള ബസ് രാവിലെ 10 മണിക്കാണ് ഉള്ളത്. ബസ്സിന് 23,000 ചാറ്റ് ആണ് പറഞ്ഞത്. ബസ് പോയതുകൊണ്ട് തന്നെ ഷെയർ ടാക്സിക്ക് ബുക്ക് ചെയ്തു. മുപ്പതിനായിരം ചാറ്റ് ആണ് ഷെയർ ടാക്സി കൊടുത്തത്. വൈകുന്നേരം 5 മണിക്ക് ഷെയർ ടാക്സി പുറപ്പെടുകയുള്ളൂ. അതുകൊണ്ടുതന്നെ Tamu യിലെ മാർക്കറ്റും അവിടെ തന്നെയുള്ള ഒരു Pagoda (അമ്പലങ്ങളെ ഇങ്ങനെയാണ് പറയുക) യിലും പോയി സമയം കളഞ്ഞു. ഉച്ചക്ക് വളരെ വിഭവസമൃദ്ധമായ ഊണ് ചിക്കൻകറി കൂടി കഴിച്ചു അതിന് 3000 ചാറ്റ് ആണ് ആയത്. അവിടെയുള്ള എല്ലാവരും മുറുക്കാൻ ചവക്കുന്നവർ അയതുകൊണ്ട് തന്നെ ധാരാളം മുറുക്കാൻ കടകൾ കണ്ടു.
അഞ്ചുമണിക്കു തന്നെ ടാക്സി എത്തിച്ചേരുകയും, മുന്നിലത്തെ സീറ്റിൽ തന്നെ ബുക്ക് ചെയ്തതിനാൽ കാഴ്ചകൾ കണ്ട് പോകാൻ സാധിച്ചു. ടാക്സിയിൽ ഒരു ബർമ്മ കാരനും, (മ്യാന്മാർന്റെ പഴയ പേര്) 2 നേപ്പാളി സ്ത്രീകളുമാണ് ഉണ്ടായിരുന്നത്. നേപ്പാളികൾ അവിടെ കല്യാണം കഴിച്ചു സ്ഥിരതാമസമാക്കിയ വരാണ് എന്നാണ് പറഞ്ഞത്. അങ്ങനെ ഏഷ്യൻ ഹൈവേ 1 യിലൂടെ യാത്ര തുടങ്ങി. അവിടെയുള്ള റോഡുകൾ നിർമ്മിച്ചത് ഇന്ത്യൻ ബോർഡർ ഓർഗനൈസേഷൻ ആയിരുന്നു. പാലങ്ങൾ മുഴുവനും മരങ്ങൾ കൊണ്ട് നിർമ്മിച്ചതാണ് അതുകൊണ്ടുതന്നെ അതിലൂടെ സഞ്ചരിക്കുമ്പോൾ ഭയപ്പെടുത്തുമയിരുന്നു. ഇരുമ്പിനെ തൂണുകൾ മാത്രമാണ് ഉണ്ടായിരുന്നത്, അതിൻറെ സ്ലാബുകൾ മരമായിരുന്നു. അതിലൂടെ തന്നെയാണ് വലിയ ലോഡ് വണ്ടികളും പോകുന്നത്. Tamu നിന്ന് വിട്ട് ഉടനെതന്നെ ടാക്സി ചെക്പോസ്റ്റിലേക്ക് പോകുകയും എല്ലാ കാര്യങ്ങൾ ചെക്ക് ചെയ്തു. എൻറെ പാസ്പോർട്ടും വിസയുമൊക്കെ ചെക്ക് ചെയ്തതിനുശേഷമാണ് വണ്ടി പുറപ്പെട്ടത്. എട്ടു മണിയാകുമ്പോൾ വണ്ടി ഒരു സ്ഥലത്ത് ഭക്ഷണം കഴിക്കാൻ വേണ്ടി നിർത്തി. അവിടെനിന്നും രാത്രി ഭക്ഷണം കഴിച്ചു 1500 ചാറ്റ് ആണ് ആയത്. വണ്ടിയുടെ ഡൈവർ എല്ലാ അമ്പലങ്ങളുടെയും അടുത്തെത്തുമ്പോൾ മൂന്നുവട്ടം ഫോൺ അടിക്കുകയും വണ്ടി slow ആക്കി പ്രാർത്ഥിക്കുന്നത് കണ്ടു. രാത്രിയിൽ ഇടക്ക് ഒരു ചെക്ക് പോസ്റ്റിൽ വച്ചും എൻറെ പാസ്പോർട്ടും വിസയും ചെക്ക് ചെയ്തു. രാവിലെ ആറു മണി ആകുമ്പോഴേക്കും Mandalay യിൽ ഹോട്ടലിൽ തന്നെ എന്നെ ഇറക്കി തന്നു.
മ്യാന്മാർ ടൂറിസ്റ്റ് വിസ
മ്യാന്മാർ ടൂറിസ്റ്റ് വിസ എടുക്കാൻ വളരെ എളുപ്പമാണ് ഓൺലൈൻ വഴിയാണ് ചെയ്യുന്നത്. 50 ഡോളർ ആണ് ചാർജ്. ഓൺലൈനിൽ മ്യാന്മാർ ഈ വിസയാണ് ലഭിക്കുക മ്യാന്മാർ ഇമിഗ്രേഷൻ വെബ്സൈറ്റിൽ കയറിയാൽത്തന്നെ വിസക്ക് apply ചെയ്യാനുള്ള ലിങ്ക് ലഭിക്കും. അതിൽ തന്നെ ഏത് പോർട്ട് വഴിയാണ് എൻട്രി ചെയ്യുന്ന എന്ന് ചോദിക്കും. ഇന്ത്യയിൽ നിന്നും റോഡുമാർഗ്ഗം പോകുന്നുവെങ്കിൽ Tamu Land Border ചെക്ക് പോസ്റ്റ് കൊടുക്കണം. ഓൺലൈനിൽ Form Fill ചെയ്തതിനുശേഷം ഫോട്ടോകൂടി അപ്ലോഡ് ചെയ്യണം. 24 മണിക്കൂറിനുള്ളിൽ അപ്പ്രൂവൽ ലെറ്റർ ഇമെയിലിലേക്ക് വരുന്നതായിരിക്കും. അപ്പ്രൂവ് ലെറ്റർ പ്രിൻറ് എടുത്ത് സൂക്ഷിക്കണം. വളരെ എളുപ്പത്തിൽ തന്നെ ആർക്കും മ്യാന്മാർ ടൂറിസ്റ്റ് വിസ എടുക്കാൻ പറ്റും. നമ്മുടെ ക്രെഡിറ്റ് കാർഡ് വച്ച് തന്നെ വിസക്ക് payment ചെയ്യാൻ പറ്റും. വിസയുടെ ഫോം ഫില്ല് ചെയ്യുമ്പോൾ അക്കമഡേഷൻ ചോദിക്കുന്നതായിരിക്കും, അപ്പോൾ ഏതെങ്കിലും ഹോട്ടലിലെ നെയിം വെച്ച് കൊടുക്കാവുന്നതാണ്. ബുക്ക് ചെയ്ത ഹോട്ടലിൽ ഉണ്ടെങ്കിൽ അത് കൊടുത്താലും മതി. 28 ദിവസം വാലിഡിറ്റി യുള്ള വിസയാണ് ലഭിക്കുക. വിസ apply ചെയ്തതിനുശേഷം 90 ദിവസത്തിനുള്ളിൽ മ്യാന്മാറിലേക്ക് കടക്കണം. ഇപ്പോൾ എയർപോർട്ട് വഴി പോകുന്നവർക്ക് ഓൺ അറൈവൽ വിസ ലഭ്യമാണ് എന്നാണ് അറിയാൻ സാധിച്ചത്.
Visa Link
http://evisa.moip.gov.mm
#solotrip #india #myanmar #thailand #moreh #tamu #mandaly