ഞാൻ എന്തിന് എല്ലാ ജനങ്ങളെയും സഹായിക്കണം ? ഇതാണ് എൻറെ ടൈറ്റിൽ. അതിന്റെ കാരണം ഈ ഭൂമിയിലെ എല്ലാവരും തന്നെ എന്റെ ഏറ്റവും പ്രിയപ്പെട്ട മാതാപിതാക്കളും സഹോദരി സഹോദരന്മാരാണ് . ഇവരെ അല്ലാതെ ഞാൻ പിന്നെ ആരെയാണ് സഹായിക്കേണ്ടത് ?
എൻറെ പ്രിയപ്പെട്ടവർ പുറത്തേക്ക് പോകുമ്പോൾ അവരെ സഹായിക്കേണ്ടത് എൻറെ ഉത്തരവാദിത്വമാണ് . അത് ഗൂഗിൾ മാപ്പിലൂടെ പൂർണ്ണമായും ചെയ്യാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു .
അതുകൊണ്ടുതന്നെ ഞാൻ ചെറിയ വ്യാപാര സ്ഥാപനങ്ങൾ മാപ്പിൽ ഉൾപ്പെടുത്താനും അതിനെ കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകുവാനും പ്രത്യേകം ശ്രദ്ധിക്കുന്നു. എൻറെ ചെറിയ ഒരു തെറ്റ് പോലും അവരെ വഴിതെറ്റിക്കാൻ ഇടയുണ്ട് . അതിനാൽ ഞാൻ ഒരു സ്ഥലം ഉൾപ്പെടുത്തുമ്പോൾ അവിടുത്തെ ഫോൺ നമ്പർ , അവിടെ കിട്ടാവുന്ന മികച്ച സൗകര്യങ്ങൾ എല്ലാം തന്നെ ഉൾപ്പെടുത്താൻ ശ്രമിക്കുന്നു .
ഗൂഗിൾ മാപ്പ് ചോദിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും വളരെ സത്യസന്ധമായ വിവരങ്ങൾ നൽകാൻ ഞാൻ ശ്രമിക്കുന്നു. അങ്ങിനെ എൻറെ പ്രിയപ്പെട്ടവർക്ക് ആ സ്ഥലത്തെക്കുറിച്ച് വ്യക്തമായ ധാരണ കിട്ടും . ഒരാളെ നേരായ വഴിക്ക് കൊണ്ടു പോകുമ്പോഴാണ് എനിക്ക് ആനന്ദം കണ്ടെത്താൻ കഴിയുന്നത് .എൻറെ പ്രിയപ്പെട്ടവർ ഏതെങ്കിലും രീതിയിലുള്ള തെറ്റായ വഴിയിലൂടെ പോകുന്നത് എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല. ഉദാഹരണത്തിന് എനിക്ക് ഒരു വികലാംഗനായ സഹോദരനോ പ്രായമായ മാതാപിതാക്കളും ഉണ്ടെങ്കിൽ അവർക്ക് വേണ്ട തരത്തിലുള്ള സൗകര്യങ്ങൾ അവർ ചെല്ലുന്ന സ്ഥലത്ത് ഉണ്ടോ ഇല്ലയോ എന്നുള്ളത് അറിയിക്കേണ്ടത് എൻറെ കർത്തവ്യമാണ് . കൂടാതെ അവർക്ക് എവിടെനിന്നാണ് വൃത്തിയുള്ള ഏറ്റവും നല്ല ഭക്ഷണം കിട്ടുക എന്തൊക്കെ പ്രത്യേകതകളാണ് ആ സ്ഥലത്തുള്ളത്? ഒരു സ്ഥലത്തെക്കുറിച്ച് ഷെയർ ചെയ്യുമ്പോൾ ഞാൻ അവിടത്തെ സൗകര്യങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്.
മിക്കവർക്കും പ്രത്യേകിച്ച് സ്ത്രീകൾക്ക് ഒരു പുതിയ സ്ഥലത്തേക്ക് പോകുമ്പോൾ അവിടത്തെ സൗകര്യങ്ങളെ കുറിച്ച് ആശങ്ക ഉണ്ടാകും. നമ്മുടെ ചിത്രങ്ങളും വീഡിയോകളും സത്യസന്ധമായ റിവ്യൂകളും അതിന് പരിഹാരമാകുന്നു. അതിനാൽ ഞാൻ 30 സെക്കന്റുള്ള വീഡിയോ പോസ്റ്റ് ചെയ്യുവാനാണ് ആഗ്രഹിക്കുന്നത്. ഒരു വീഡിയോ ഫോട്ടോകളേക്കാൾ വ്യക്തമായ അറിവ് നൽകും.
ഒരു സ്ഥലത്തേക്കുറിച്ച് അന്വേഷിക്കുമ്പോൾ, ഞാൻ ഒരു ലോക്കൽ ഗൈഡാണ് എന്ന് പറയുമ്പോൾ അവർ എനിക്ക് ഒരു പ്രത്യേക പരിഗണനയിൽ കാര്യങ്ങൾ വിശദീകരിച്ച് തരാറുണ്ട്. ആദ്യമൊക്കെ നമ്മുടെ വിലപ്പെട്ട സമയം കളയുന്നതായി തോന്നിയിട്ടുണ്ട് . പക്ഷേ നമ്മുടെ ഓരോ പോസ്റ്റിംങ്ങും ജനങ്ങൾക്ക് വളരെയധികം പ്രയോജനം ചെയ്യുന്നുണ്ടെന്ന് മനസ്സിലാക്കിയപ്പോൾ വളരെ സന്തോഷത്തോടുകൂടെയാണ് ഇത് ചെയ്യുന്നത്. ലോക്കൽ ഗൈഡ് ആയതിനു ശേഷം ലോകത്തെ നോക്കിക്കാണുന്ന കാഴ്ചപ്പാടുകൾ മാറി ഇപ്പോൾ എവിടെപ്പോയാലും മറ്റൊരു ആംഗിളിലാണ് കാഴ്ചപ്പാടുകൾ. കൊണ്ടുതന്നെ ഞാൻ ഗൂഗിൾ മാപ്പിൽ സത്യസന്ധമായി വിവരങ്ങൾ ചേർക്കാൻ ശ്രമിക്കുന്നു. അതിലൂടെ മറ്റുള്ളവരെ സഹായിക്കുക എന്നുള്ള ഒരു സേവനം എനിക്ക് ചെയ്യാൻ കഴിയുന്നു . ആയതിനാൽ ഞാൻ ഗൂഗിൾ മാപ്പിൽ ലോക്കൽ ഗൈഡ് എന്ന നിലയിൽ വളരെയധികം അഭിമാനിക്കുന്നു